കൊവിഡ് 19: കുവൈത്തില്‍ 11 മരണം, 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2020-05-16 13:54 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 11 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 107 ആയി.

251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 13,802 ആയി. ഇവരില്‍ 4600 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.

രോഗബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്: ഫര്‍വ്വാനിയ 331, അഹമദി 239, ഹവല്ലി 15, കേപിറ്റല്‍ 88, ജഹറ 129.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്ന് 112 പേര്‍ക്കും മഹബൂലയില്‍ നിന്ന് 53 പേര്‍ക്കും ജിലീബില്‍ നിന്ന് 79 പേര്‍ക്കും ഫഹാഹീല്‍ നിന്ന് 46 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍ 208, ഈജിപ്തുകാര്‍ 152, ബംഗ്ലാദേശികള്‍ 124, മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്. ഇന്ന് 203 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 3843 ആയി. ആകെ 9852 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 169 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News