ജലീബ് അല്‍ ഷുവൈഖ്, മഹ്ബൂല എന്നിവിടങ്ങളിലെ ലോക്ക് ഡൗണ്‍ നീട്ടി
കര്‍ഫ്യൂ , ഗാര്‍ഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശികള്‍ ഏറെ താമസിക്കുന്ന രണ്ടിടങ്ങളിലെ ലോക്ക് ടൗണ്‍ വീണ്ടും നീട്ടി. രണ്ട് ആഴ്ച മുമ്പാണ് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ ഏറെ താമസിക്കുന്ന ജലീബ് അല്‍ ഷുവൈഖ്, മഹ്ബൂല എന്നീവടങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച കൂടിയ മന്ത്രിസഭയോഗത്തിലാണ് ഈ സ്ഥലങ്ങളിലെ ലോക്ക്ഡൗണ്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ഔദ്യോഹിക വക്താവ് താരീഖ് അല മുസ്റ്രം അറിയിച്ചു.
കര്‍ഫ്യൂ , ഗാര്‍ഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.