കുവൈത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച രോഗ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോപറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാരേജുകള്‍ക്കും വാഹന റിപ്പയര്‍ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ മുന്‍സിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച രോഗ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ വാഹന റിപ്പയര്‍ സ്ഥാപനങ്ങളും സ്‌പെയര്‍ പാര്‍ട്ട്‌സ് കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഇക്കാരണത്താല്‍ നിരവധി വാഹന ഉടമകള്‍ പ്രയാസങ്ങള്‍ നേരിട്ടു വരികയായിരുന്നു.