കൊവിഡ് 19: മഹാരാഷ്ട്രയില്‍ തല്‍ക്കാലം പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കും
മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തല്‍ക്കാലം പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആദ്യ പടിയെന്ന നിലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയുമോയെന്നാണ് നോക്കുക. അതായി ബന്ധപ്പെട്ട ആ
രോഗ്യനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. ഏപ്രില്‍ ഒന്നുമുതലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കൊവിഡ് വ്യാപനം വര്‍ധിക്കുകയും ജനങ്ങള്‍ വേണ്ടവിധം സഹകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രസ്താവിച്ചിരുന്നു.
ഈ മാസം മാത്രം ഇതുവരെ സംസ്ഥാനത്ത് 6 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 2,100 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചയായി കൊവിഡ് വ്യാപനത്തില്‍ 32.21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 31,643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 102 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സജീവ കൊവിഡ് രോഗികള്‍ 3.36 ലക്ഷമായി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ 5,890 പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. പൂനെയില്‍ 47,972, നാഗ്പൂരില്‍ 3,243 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
നിയന്ത്രണങ്ങളുണ്ടെങ്കിലും ലോക്കല്‍ ട്രയിനുകള്‍ സര്‍വീസ് നടത്തും. സംസ്ഥാനത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കും. എന്നാല്‍ ഹോട്ടല്‍, മാളുകള്‍, സ്വകാര്യ ഓഫിസുകള്‍, പബ് എന്നിവയ്ക്ക് നിയന്ത്രണങ്ങളുണ്ടാവും. ഓഫിസുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ഹാജര്‍ നിരോധിക്കും.