കണ്ണൂര്‍: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 കാരന് കുഴഞ്ഞുവീണ് മരിച്ചു. ഈ മാസം 21 ന് ദുബായില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്. പനി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
ഹോം ക്വാറന്റൈന് നിര്‍ദേശം അനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീട്ടുകാരെയെല്ലാം മറ്റു വീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാളെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.