പാലക്കാട് ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കൊവിഡ്; 80 പേര്‍ക്ക് രോഗമുക്തി

Update: 2022-01-08 13:01 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 21 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 219 പേര്‍, ആരോഗ്യപ്രവര്‍ത്തകരായ 8 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 80 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3171 പരിശോധന നടത്തിയതിലാണ് 248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

7.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 61 പേര്‍

ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 19 പേര്‍

പുതുശ്ശേരി സ്വദേശികള്‍ 14 പേര്‍

ചിറ്റൂര്‍ തത്തമംഗലം, കാവശ്ശേരി സ്വദേശികള്‍ 9 പേര്‍ വീതം

പുതുപ്പരിയാരം, വണ്ടാഴി സ്വദേശികള്‍ 8 പേര്‍ വീതം

വടക്കഞ്ചേരി സ്വദേശികള്‍ 6 പേര്‍

അകത്തേത്തറ, ആലത്തൂര്‍, കിഴക്കഞ്ചേരി, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം

അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി, കരിമ്പുഴ, പിരായിരി, തരൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം

കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കേരളശ്ശേരി, നെല്ലായ സ്വദേശികള്‍ 3 പേര്‍ വീതം

അഗളി, ആനക്കര, ചളവറ, എലപ്പുള്ളി, കരിമ്പ, കൊടുവായൂര്‍, കൊപ്പം, കോട്ടോപ്പാടം, കുഴല്‍മന്ദം, മേലാര്‍കോട്,

പുക്കോട്ടുകാവ്, പുതുക്കോട്, തിരുമിറ്റക്കോട്, തൃക്കടീരി, വാണിയംകുളം സ്വദേശികള്‍ 2 പേര്‍ വീതം. 

അമ്പലപ്പാറ, അനങ്ങനടി, മണ്ണാര്‍ക്കാട്, ചാലിശ്ശേരി, എരിമയൂര്‍, എരുത്തേമ്പതി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂര്‍, കൊടുമ്പ്, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, കുത്തനൂര്‍, ലക്കിടി പേരൂര്‍, മരുതറോഡ്, മുതുതല, പറളി, പട്ടഞ്ചേരി, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തെങ്കര, തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃത്താല, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 920 ആയി.

Tags:    

Similar News