കൊവിഡ് 19: കേരളത്തില്‍ 300 ചികില്‍സാ ബെഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍

Update: 2021-05-15 04:08 GMT

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ചികില്‍സയ്ക്കായി 300 ബഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി, തൃശ്ശൂര്‍ പെരുമ്പിലാവ് അന്‍സാര്‍, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ആശുപത്രികളുമായി സഹകരിച്ച് ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ബെഡ്, റൂം/വാര്‍ഡ് സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ആശുപത്രികളെ സഹായിക്കും. അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. എത്തിക്കല്‍ മെഡിക്കല്‍ ഫോറം(EMF), ഐഡിയല്‍ റിലീഫ് വിങ്(IRW) എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വോളന്റിയര്‍ സേവനങ്ങള്‍ ഒരുക്കും. പദ്ധതിക്കാവശ്യമായ ഫണ്ട് പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കുമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അറിയിച്ചു.

Covid 19: People's Foundation to set up 300 treatment beds in Kerala

Tags:    

Similar News