കൊവിഡ് 19: തപാല്‍ ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം

കൊവിഡ് 19 പ്രതിസന്ധി തീരും വരെ ഇത് പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്ര വിവരവിനിമയ മന്ത്രാലയം അറിയിച്ചു.

Update: 2020-04-18 12:06 GMT

ന്യൂഡല്‍ഹി: ജോലിക്കിടെ കൊവിഡ് 19 ബാധിച്ച് മരണമടയുന്ന ഗ്രാമീണ്‍ ഡാക് സേവക്മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ തപാല്‍ ജീവനക്കാര്‍ക്കും 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നിലവില്‍ വരും. കൊവിഡ് 19 പ്രതിസന്ധി തീരും വരെ ഇത് പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്ര വിവരവിനിമയ മന്ത്രാലയം അറിയിച്ചു.

കൊവിഡ് 19 ഭീഷണിയ്ക്കിടയിലും മെയില്‍ ഡെലിവറി, പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, വീട്ടുപടിക്കല്‍ പണം പിന്‍വലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തപാല്‍ ജീവനക്കാര്‍ നല്‍കുന്നു. ഇതിനു പുറമേ കൊവിഡ് 19 കിറ്റുകള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, അവശ്യ സാധനങ്ങള്‍/മരുന്നുകള്‍ തുടങ്ങിയവയും പോസ്റ്റ് ഓഫീസുകള്‍ രാജ്യത്തെമ്പാടും വിതരണം ചെയ്യുന്നുണ്ട്. 

Tags:    

Similar News