പൊന്നാനി: കൊവിഡ് 19 വ്യാപനം വര്‍ധിച്ചുവന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോജനാജ്ഞയും കര്‍ശന നിയന്ത്രണങ്ങളും പിന്‍വലിച്ചു. ജൂലൈ 11ാം തിയ്യതിയാണ് 1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ ഉത്തരവ് പ്രകാരം ജൂലൈ 23ാം തിയ്യതി വൈകീട്ട് 6 മണി വരെ പ്രാബല്യത്തിലിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം പൊന്നാനി നഗരസഭാ പരിധിയില്‍ നിയന്ത്രണങ്ങള്‍ തുടരും. പൊന്നാനിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.