കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; 383 പേര്‍ക്ക് രോഗബാധ; 554 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ്. ബുധനാഴ്ച 383 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 370 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും നാല് പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരുമാണ്. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
രോഗവ്യാപനത്തില്‍ കുറവുണ്ടായതിന് തുടര്‍ച്ചയായി കൂടുതല്‍ പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 554 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 1,02,368 പേര്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 21,037 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,894 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 107 പേരും കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 74 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. 542 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ 03
ആലങ്കോട് 05
ആലിപ്പറമ്പ് 02
അമരമ്പലം 08
ആനക്കയം 03
അങ്ങാടിപ്പുറം 09
അരീക്കോട് 05
ഊരകം 01
ചാലിയാര്‍ 03
ചീക്കോട് 04
ചോക്കാട് 04
ചുങ്കത്തറ 02
എടക്കര 02
എടപ്പറ്റ 05
എടപ്പാള്‍ 03
എടരിക്കോട് 03
എടവണ്ണ 10
എടയൂര്‍ 01
ഇരിമ്പിളിയം 01
കാളികാവ് 10
കല്‍പകഞ്ചേരി 02
കരുളായി 02
കരുവാരക്കുണ്ട് 07
കാവനൂര്‍ 03
കീഴാറ്റൂര്‍ 01
കോഡൂര്‍ 01
കൊണ്ടോട്ടി 02
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 10
കുറുവ 03
കുറ്റിപ്പുറം 05
കുഴിമണ്ണ 02
മക്കരപ്പറമ്പ് 04
മലപ്പുറം 36
മമ്പാട് 01
മംഗലം 02
മഞ്ചേരി 02
മങ്കട 24
മാറാക്കര 01
മാറഞ്ചേരി 02
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 07
മൂത്തേടം 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 02
നന്നംമുക്ക് 04
നിലമ്പൂര്‍ 13
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട് 05
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 07
പെരുവള്ളൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി 01
പൂക്കോട്ടൂര്‍ 08
പോരൂര്‍ 07
പോത്തുകല്ല് 01
പുലാമന്തോള്‍ 06
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 05
താനൂര്‍ 02
തലക്കാട് 02
താഴെക്കോട് 03
തേഞ്ഞിപ്പലം 01
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 03
തുവ്വൂര്‍ 02
തിരൂര്‍ 04
തിരൂരങ്ങാടി 09
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 09
വളവന്നൂര്‍ 01
വള്ളിക്കുന്ന് 04
വാഴക്കാട് 02
വാഴയൂര്‍ 01
വഴിക്കടവ് 09
വെളിയങ്കോട് 01
വേങ്ങര 18
വെട്ടത്തൂര്‍ 01
വെട്ടം 03
വണ്ടൂര്‍ 07