കൊവിഡ് 19: കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാര്‍ നിരീക്ഷണത്തില്‍

കുളത്തൂപ്പുഴയിലെ കൊവിഡ് ബാധിതരെ ഒപിയില്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്.

Update: 2020-04-30 09:14 GMT

പുനലൂര്‍: പൂനലൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തിലാക്കി. രണ്ടു ഒ.പികള്‍ താല്‍ക്കാലികമായി അടച്ചു. കുളത്തൂപ്പുഴയിലെ കൊവിഡ് ബാധിതരെ ഒപിയില്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്. കുളത്തൂപ്പുഴയില്‍ കോവിഡ് സ്ഥിരീകരിച്ചവരെ ആദ്യം സാധാരണ ഓ.പിയിലും തുടര്‍ന്ന് സ്‌പെഷ്യല്‍ ഓ.പിയിലും പരിശോധിച്ച ശേഷമാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ വന്ന ദിവസം ഇവിടെ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ ജീവനക്കാരക്കം 58 പേരുടെ സാമ്പിള്‍ ഇന്നലെ പരിശോധനക്ക് ശേഖരിച്ചു. ആശുപത്രിയിലെ എല്ലാ മേഖലയിലും അണുനശീകരണം നടത്തുകയും ചെയ്തു. ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കിയതില്‍ ആശങ്കപ്പെടേണ്ടതില്ലന്ന് സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷ പറഞ്ഞു. 

Tags:    

Similar News