തൃശൂര്‍ ജില്ലയില്‍ 1,168 പേര്‍ക്ക് കൂടി കൊവിഡ്; 1,137 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,168 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1,137 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,413 ആണ്. തൃശൂര്‍ സ്വദേശികളായ 72 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,13,622 ആണ്. 5,07,360 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.48% ആണ്.
ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 116 പുരുഷന്മാരും 122 സ്ത്രീകളും പത്ത് വയസ്സിനു താഴെ 37 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 130
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 147
സര്‍ക്കാര്‍ ആശുപത്രികളില്‍ 116
സ്വകാര്യ ആശുപത്രികളില്‍ 214
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 13
കൂടാതെ 2,625 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,019 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 85 പേര് ആശുപത്രിയിലും 934 പേര് വീടുകളിലുമാണ്.
8,663 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,881 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,542 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 240 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,02,924 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
463 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,48,587 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ജില്ലയില്‍ ഇതുവരെ 34,37,256 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 22,80,644 പേര് ഒരു ഡോസ് വാക്സിനും, 11,56,612 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.