തൃശൂര്‍: ജില്ലയില്‍ ഇന്ന് 828 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 378 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,830 പേരും ചേര്‍ന്ന് 10,036 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 1,402 പേര് ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,61,737 ആണ്. 6,47,172 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 08 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 08 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റര്‍ ചേര്‍ത്ത് നിലവില്‍ 13 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
6,729 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,929 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,209 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 591 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 42,39,325 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.