കൊവിഡ് 19: ദുബൈ പ്രവാസികള്‍ക്ക് ആശ്വാസമായി തിക്കോടി സ്വദേശി സമാന്‍

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കൊക്കെ സ്വന്തം വാഹനത്തില്‍ ആവശ്യമായ ഭക്ഷണവുമായി സമാനെത്തും. മറ്റ് രോഗങ്ങള്‍ പിടിപെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും ലാബുകളില്‍ വിവിധ ടെസ്റ്റുകള്‍ക്ക് കൊണ്ട് പോകാനും സമാന്‍ എത്തും.

Update: 2020-03-31 13:41 GMT

പയ്യോളി: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ദുബൈയില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ സേവനത്തത്തില്‍ കര്‍മ്മനിരതനാവുകയാണ് തിക്കോടി പഞ്ചായത്ത് ബസാര്‍ സ്വദേശി സമാന്‍. രണ്ടാഴ്ചയിലധികമായി പുറത്തിറങ്ങാന്‍ കഴിയാതെ ഫ്‌ലാറ്റുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഓടി നടക്കുന്ന സമാന്റെ പ്രധാന പ്രവര്‍ത്തന മേഖല ദുബൈയിലെ ദേര, അമരിയ മാര്‍ക്കറ്റ്, നായിഫ് റോഡ്, ഖിസൈസ് എന്നീ ഭാഗങ്ങളിലാണ്. ഇവിടങ്ങളിലാണ് ധാരാളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.


ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കൊക്കെ സ്വന്തം വാഹനത്തില്‍ ആവശ്യമായ ഭക്ഷണവുമായി സമാനെത്തും. മറ്റ് രോഗങ്ങള്‍ പിടിപെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും ലാബുകളില്‍ വിവിധ ടെസ്റ്റുകള്‍ക്ക് കൊണ്ട് പോകാനും ദുബൈ ആരോഗ്യ അതോറിറ്റിയുടെയും ദുബൈ പോലീസിന്റെയും സമ്പൂര്‍ണ സഹകരണവും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വകുപ്പിന്റെ പിന്തുണയുമുണ്ട്.

ദുബൈയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാന്‍ മുന്‍പന്തിയിലുണ്ടാകും. ദുബൈയിലെ ഖിസൈസില്‍ സ്വന്തമായി അര്‍ബന്‍ ഗ്രൂപ്പ് കമ്പനി നടത്തുന്ന 28കാരനായ സമാന്‍ തിക്കോടി പഞ്ചായത്ത് ബസാര്‍ ഫജറിലെ പി എം അബദുല്‍ ഖാദറിന്റെ മകനാണ്. 

Tags:    

Similar News