കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ്19 രോഗ ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 11,208 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ചത് 1,716 പേര്‍ക്കാണ്. ഇത് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്19 രോഗികളുടെ എണ്ണം 196,497 ആയി. ഇതില്‍ 167 രോഗികളുടെ നില ഗുരുതരമാണ്. ഇന്ന് 8 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,105 ആയി.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 183,321 ആയി.
12,071 പേര്‍ നിലവില്‍ ചികില്‍സയില്‍ ആണ്.