പാലക്കാട്: ജില്ലയിൽ ഇന്ന് 606 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 575 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 385 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6604 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം ജില്ലകളിലും,17 പേർ കോഴിക്കോട്, 16 പേർ തൃശ്ശൂർ, 46 പേർ മലപ്പുറം,54 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.