81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ്: ഇസ്രായേല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി
തെല്‍അവീവ്: രാജ്യത്തെ 81 % ആളുകള്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം ഇസ്രയേല്‍ ഒഴിവാക്കി. എന്നാല്‍ കെട്ടിടത്തിനുള്ളിലും വലിയ ആള്‍ക്കൂട്ടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
കൊവിഡ് നിരക്ക് വളരെ കുറഞ്ഞതോടെ ഇസ്രയേലില്‍ സ്‌കൂളുകള്‍ മുഴുവനും തുറന്നു. കഴിഞ്ഞാഴ്ച തന്നെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിച്ചിരുന്നു. അടുത്ത മാസം മുതല്‍ വിദേശ സഞ്ചാരികളെ അനുവദിക്കും.