മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് വിദഗ്ധ ചികില്‍സക്കു ശേഷം രോഗം ഭേദമായ 25 പേര്‍ മലപ്പുറം ജില്ലയിലെ പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. 10 പേര്‍ കാളികാവ് സഫ ആശുപത്രിയില്‍ നിന്നും 15 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുമാണ് മടങ്ങിയത്. ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളില്‍ എത്തിച്ചു.
പുല്ലൂര്‍ സ്വദേശി മുഹമ്മദ് അറഫാത് (30), വള്ളിക്കുന്ന് ആലിന്‍ചുവട് സ്വദേശി നിസാര്‍ (35), ചങ്ങരംകുളം സ്വദേശി അഫ്‌നാസ് (30), പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി മുഹമ്മദ് സലീം (24), മഞ്ചേരി കാഞ്ഞിരാട്ട്കുന്ന് സ്വദേശി ശശികുമാര്‍ (50), പത്തനംതിട്ട അടൂര്‍ സ്വദേശി ജിബു ഷാജി (31), കുറ്റിപ്പുറം നടുവട്ടം സ്വദേശി ശ്യാം കുമാര്‍ (23), എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി മണികണ്ഠന്‍ (49), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ഇസ്മയില്‍ (52), പെരുമണ്ണ ക്ലാരി സ്വദേശി അദ്‌നാന്‍ (45), പെരിന്തല്‍മണ്ണ പുഴക്കാട്ടിരി സ്വദേശി ഉബൈദ് (57), മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി ആലിക്കുട്ടി (70), വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന അയ്യപ്പന്‍ (36), കോട്ടയ്ക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി ആയിഷ (56), തൃശൂര്‍ ചാരൂര്‍ സ്വദേശി സ്മിതേഷ് (38), വളവന്നൂര്‍ ചാലി ബസാര്‍ സ്വദേശി സൈനുദ്ദീന്‍ (35), എടപ്പാള്‍ വട്ടംകുളം സ്വദേശി വീരാന്‍ കല്ലിങ്ങല്‍ (52), പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഷിന്‍സാദ് (22), തിരൂര്‍ സ്വദേശി ഷഹീര്‍ (39), പെരുമണ്ണ ക്ലാരി സ്വദേശിനി ഉമൈറത്ത് (26), തിരുനാവായ അനന്താവൂര്‍ സ്വദേശിനി റഷീദ (28), എടക്കര മുണ്ടേരി സ്വദേശിനി സിബ സാജു (28), പൊന്മുണ്ടം സ്വദേശി മുഹമ്മദ് നെല്ലിയത്ത് (61), നിറമരുതൂര്‍ സ്വദേശി അഫ്‌സല്‍ (44), പശ്ചിമ ബംഗാള്‍ സ്വദേശി മന്നാന്‍ ഷെയ്ഖ് (22) എന്നിവരാണ് രോഗമുക്തരായത്. ഇവര്‍ ആരോഗ്യ വകുപ്പിന്റെനിര്‍ദേശ പ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.