കണ്ണൂരില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-09-01 13:26 GMT

കണ്ണൂര്‍: ജില്ലയില്‍ 77 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറുപേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 99 പേരടക്കം 2664 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 36 പേര്‍ മരണപ്പെട്ടു. ബാക്കി 967 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.




Tags:    

Similar News