തൃശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന് നിരഞ്ജന് കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ വി എസ് സുനില്‍കുമാറിന് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് ശേഷം മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.