കൊവിഡ്; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

Update: 2021-04-28 01:27 GMT

ലഖ്‌നൗ: കൊവിഡ് വ്യാപനത്തില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിനായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ആഴ്ച സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.


''ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. കാര്യങ്ങള്‍ നിയന്ത്രണത്തിലല്ലെങ്കില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. തീരുമാനം എടുക്കുന്നവരോട് ഇക്കാര്യം അറിയിക്കൂ. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവുണ്ട്. കടലാസില്‍ എല്ലാം മികച്ചതാണ്. പക്ഷേ, അങ്ങനെയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൈ കൂപ്പിക്കൊണ്ട് നിങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.''- ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.




Tags:    

Similar News