കൊവിഡ് : നാളെ മുഖ്യമന്ത്രിയുടെ അടിയന്തിര യോഗം

Update: 2021-04-14 17:28 GMT
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപനം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അടിയന്തര ഉന്നതതല യോഗം വിളിച്ചു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. പൊലീസ് മേധാവികള്‍, ഡിഎംഒ, കലക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.


വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവത്തിച്ചവര്‍ക്കാണ് പരിശോധന. ഏപ്രില്‍ 19 മുതല്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് 8778 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.




Tags:    

Similar News