ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടന്‍ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോകാണ് ഇതു സംബന്ധിച്ച് വിവരം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ താല്‍ക്കാലിക വിലക്ക് നിലവില്‍ വന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.