കൊവിഡ് കേസുകള്‍ കുറഞ്ഞു; ഡല്‍ഹി മെട്രോ ഇന്ന് പുനരാരംഭിക്കും
ഡല്‍ഹിയില്‍ ഇന്നലെ 381 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 0.5 ശതമാനമായി കുറഞ്ഞു.
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. മെയ് 10നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.
സര്‍വ്വീസുകള്‍ പൂര്‍ണാര്‍ഥത്തില്‍ ആരംഭിക്കുന്നതിന് ഇനിയും സമയമെടുക്കും എന്നാണ് മെട്രോ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചത്. ആകെ ട്രെയിനുകളില്‍ പകുതി എണ്ണമാണ് ആദ്യ ഘട്ടത്തില്‍ ഓടുക. ഇതില്‍ തന്നെ 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളില്‍ അനുവദിക്കൂ. നിന്ന് യാത്ര അനുവദിക്കില്ല.
ഡല്‍ഹിയില്‍ ഇന്നലെ 381 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 0.5 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് വിവിധ മേഖലകളില്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.