മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കൊവിഡ്: എയിംസില്‍ പ്രവേശിപ്പിച്ചു

Update: 2021-04-19 14:53 GMT
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി ഡോ. സിങ്ങിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മുതല്‍ പനി ബാധിച്ച മന്‍മോഹന്‍ സിങിനെ ഇന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.


'എന്റെ പ്രാര്‍ത്ഥനകള്‍ മന്‍മോഹന്‍ സിങിനും കുടുംബത്തിനുമുണ്ട്. അദ്ദേഹത്തോടുള്ള അഗാധമായ ആദരവ് അറിയിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുകയും ചെയ്യട്ടെ, 'കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര ട്വീറ്റ് ചെയ്തു. ഡോ. സിങ്ങിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'പ്രിയ ഡോ. മന്‍മോഹന്‍ സിംഗ് ജി, വേഗം സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയ്ക്ക് നിങ്ങളുടെ മാര്‍ഗനിര്‍ദേശവും ഉപദേശവും ആവശ്യമാണ്, 'രാഹുല്‍ പറഞ്ഞു.


പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡോ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആശംസകള്‍ നേര്‍ന്നു. ' സര്‍, വേഗത്തിലും പൂര്‍ണമായും സുഖം പ്രാപിക്കട്ടെ, ഞങ്ങളുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും, 'അവര്‍ പറഞ്ഞു.




Tags:    

Similar News