തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ വര്‍ധിക്കുന്നു

Update: 2020-07-14 14:52 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ, കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. എവിടെ നിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

ഈ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടെ പുതിയ കണ്ടെയിന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിലവിലെ നില തൃപ്തികരമായതിനാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയായി. 

Tags:    

Similar News