വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 3,29,25,668 ആയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപോര്‍ട്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ദശലക്ഷത്തിനോടടുത്തു.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കുന്ന കണക്കനുസരിച്ച് ആഗോളതലത്തില്‍ 32925668 പേരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് രോഗബാധിതരായവര്‍. 2,27,71,206 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,95,414 ആയി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്, 204606 പേര്‍. കൊവിഡ് രോഗബാധിതരുടെ എണ്ണം 70,93,285.
ഇന്ത്യയാണ് കൊവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയില്‍ 59,92,533 കൊവിഡ് ബാധിതരാണ് ഉള്ളത്. ഇതില്‍ 9,56,402 സജീവ കേസുകളും 49,41,628 രോഗമുക്തരും ഉള്‍പ്പെടുന്നു.