കൊവിഡ് ഡെല്‍റ്റ വ്യാപനം നൂറു രാജ്യങ്ങളില്‍; ലോകാരോഗ്യ സംഘടന
രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തേണ്ടത്
ജനീവ: നൂറ് രാജ്യങ്ങളില്‍ കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അദാനം അറിയിച്ചു. ഡെല്‍റ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് കൊവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള വഴി. അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമെന്ന് ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തേണ്ടത്. ആഗോളതലത്തില്‍ 300 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഡോ. തെദ്രോസ് അദാനം പറഞ്ഞു. എന്നാല്‍ ചില രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും അത് ആഗോളതലത്തില്‍ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.