കൊവിഡ് വ്യാപനം; മാസ്‌ക് വേട്ട കടുപ്പിച്ച് ജമ്മു പോലിസ്

Update: 2021-03-26 08:29 GMT

ശ്രീനഗര്‍: കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ മാസ്‌ക് വേട്ടയുമായി ജമ്മു പോലിസ്. മാസ്‌ക് ധരിക്കാത്തവരെ തേടിയിറങ്ങിയ പോലിസ് രണ്ട് ദിവസം കൊണ്ട് പിഴയായി ശേഖരിച്ചത് 1,45,100 രൂപയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയിട്ടുകൊണ്ടുള്ള പ്രത്യേക പരിശോധനയിലാണ് ഒന്നരലക്ഷം രൂപയോളം പൊലീസിന് പിഴത്തുകയായി ലഭിച്ചത്.


തിരക്കേറിയ ഇടങ്ങളിലും ചന്തകളിലും സാമൂഹ്യ അകലം പാലിക്കാനും കര്‍ശനമായി മാസ്‌ക് ധരിക്കാനും പോലിസ് അഭ്യര്‍ത്ഥിച്ചു. മാസ്‌ക് ധരിക്കുന്നത് കൃത്യമായി ധരിക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു. പൊതു ഇടങ്ങളില്‍ കൃത്യമായി മാസ്‌ക് ധരിക്കാതെ എത്തിയാല്‍ 500 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 172 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതില്‍ 41 എണ്ണം ജമ്മു ഡിവിഷനില്‍ നിന്നുള്ളതാണ്.




Tags:    

Similar News