കൊവിഡ് ; സെക്കന്‍ഡ് ഷോ ഒഴിവാക്കുമെന്ന് ഫിയോക്

Update: 2021-04-15 19:27 GMT

കോഴിക്കോട്: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ സിനിമാശാലകളിലെ സെക്കന്റ് ഷോ ഒഴിവാക്കാന്‍ തീരുമാനിച്ചതായി സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും സിനിമാ ശാലകളുടെ സംയുക്ത സംഘടന അറിയിച്ചു.

സിനിമാ ശാലകളില്‍ നേരത്തെ സെക്കന്‍ഡ് ഷോ ഇല്ലാതെ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്ന് സെക്കന്‍ഡ് ഷോ അനുവദിക്കുകയായിരുന്നു. പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും ഫിയോക് അറിയിച്ചു.




Tags:    

Similar News