കോഴിക്കോട് ജില്ലയില്‍ 1098 പേര്‍ക്ക് കൊവിഡ്

Update: 2021-04-14 14:44 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1063 പേര്‍ക്കാണ് രോഗം ബാധിച്ചത്.


6292 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.




Tags:    

Similar News