കോട്ടയത്ത് 213 പേര്‍ക്കു കൂടി കോവിഡ്
രോഗം ഭേദമായ 123 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 213 എണ്ണം പോസിറ്റീവ്. 209 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. രോഗബാധിതരില്‍ 108 പുരുഷന്‍മാരും 81 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 37 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. കോട്ടയം24,വാഴപ്പള്ളി, ചങ്ങനാശേരി14 വീതം, കുമരകം13, കാഞ്ഞിരപ്പള്ളി10, ആര്‍പ്പൂക്കര8, അയ്മനം,കുറിച്ചി, മാടപ്പള്ളി7വീതം,മണര്‍കാട്, ഉദയാനാപരും6 വീതം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. രോഗം ഭേദമായ 123 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9921 പേര്‍ രോഗബാധിതരായി. 6160 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20604 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.