വയനാട്: ജില്ലയില്‍ ഇന്ന് (14.04.21) 273 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30329 ആയി. 28320 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1599 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 66 പേര്‍ രോഗമുക്തരായി. ഇന്ന് 607 പേര്‍ പുതുതായി നിരീക്ഷണത്തിലായി.