കോഴിക്കോട്: ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഏഴുപേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 656 പേര്‍ക്കാണ് രോഗം ബാധിച്ചത്.5994 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 581 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ സമ്പര്‍ക്കം വഴി 221 പേര്‍ക്ക് കൊവിഡ് ബാധിച്ചു.