മലപ്പുറത്ത് ഇന്ന് 882 പേര്‍ക്ക് കൊവിഡ്

Update: 2021-04-16 14:05 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 278 പേര്‍ രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ 1,24,892 പേര്‍ രോഗമുക്തി നേടി.


ഇപ്പോള്‍ 5,169 രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. 210 പ്രത്യേക കൊവിഡ് ആശുപത്രികളും 126 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമാണ് ജില്ലയിലുള്ളത്.




Tags:    

Similar News