തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച 943 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1049 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,332 ആണ്. തൃശൂര്‍ സ്വദേശികളായ 82 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,714 ആണ്. 30,055 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 920 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 3 പേരും, രോഗ ഉറവിടം അറിയാത്ത 9 പേരുമുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 56 പുരുഷന്മാരും 62 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍-269
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-84
3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-27
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-65
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്- 49
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-180
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-158
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-197
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 65
10. പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍-361
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -355
12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-121
13. സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന് സെന്റര്‍-155
14. ജി.എച്ച് തൃശൂര്‍-32
15. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -49
16. ചാവക്കാട് താലൂക്ക് ആശുപത്രി -0
17. ചാലക്കുടി താലൂക്ക് ആശുപത്രി -11
18. കുന്നംകുളം താലൂക്ക് ആശുപത്രി -25
19. ജി.എച്ച് . ഇരിങ്ങാലക്കുട -27
20. ഡി.എച്ച്. വടക്കാഞ്ചേരി -07
21. എം.എം.എം. കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-75
22. അമല ആശുപത്രി-54
23. ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍-70
24. മദര്‍ ആശുപത്രി -26
25. തൃശൂര്‍ കോ - ഓപ്പറേറ്റീവ് ആശുപത്രി -10
26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-03
27. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -7
28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 4
29. രാജാ ആശുപത്രി ചാവക്കാട് - 5
30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 23
31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -17
32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 11
33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 3
34. സെന്റ് ആന്റണിസ് പഴുവില്‍ - 8
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 2
36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 4
37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-14
38. ജെം ഹോസ്പിറ്റല്‍ ചെമ്പുക്കാവ് - 0
6816 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഞായറാഴ്ച 1119 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 329 പേര് ആശുപത്രിയിലും 790 പേര് വീടുകളിലു
മാണ്. ഞായറാഴ്ചമൊത്തം 5286 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,154 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 941 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 191 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 3,02,603 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.