കൊവിഡ്: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ആരോഗ്യനില തൃപ്തികരം

Update: 2020-12-19 13:57 GMT

പാരിസ്: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മകോണിന്റെ ആരോഗ്യനില തൃപ്്തികരമെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ചയെ അപേക്ഷിച്ച് പ്രസിഡന്റിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. പനി, ശരീരവേദന, ചുമ തുടങ്ങി കൊവിഡിന്റെ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം തന്റെ ദൈനംദിന ജോലികള്‍ക്ക് മുടക്കം വരുത്തിയിട്ടില്ല- സ്പുട്‌നിക്കിനെ ഉദ്ധരിച്ച് വാര്‍ത്താമധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ടീമും പറയുന്നു.

മാക്രോണ്‍ ക്വാറന്റീനിലായതോടെ അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള നിരവധി ലോകനേതാക്കളും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു. ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ്, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കള്‍, ജര്‍മന്‍ ചാന്‍സ് ലര്‍ ആഞ്ചല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തുടങ്ങിയവരാണ് സമ്പര്‍ക്കപ്പെട്ടികയിലെ പ്രമുഖരില്‍ ചിലര്‍. 

Tags:    

Similar News