ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ 800 ഡോക്ടര്‍മാര്‍ രാജ്യത്ത് മരണപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ ഇതുവരെ രാജ്യത്ത് ജീവന്‍ നഷ്ടമായത് 1500ലധികം ഡോക്ടര്‍മാര്‍ക്കാണെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമാണ് ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനത്തില്‍ ഐ.എം.എ ഉയര്‍ത്തുന്നത്.
കേരളത്തില്‍ 24 അലോപ്പതി ഡോക്ടര്‍മാരാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ മരണപ്പെട്ടത്. ഡല്‍ഹിയില്‍ 128, ബിഹാറില്‍ 115, യുപിയില്‍ 79, പശ്ചിമ ബംഗാളില്‍ 62, തമിഴ്‌നാട്ടില്‍ 51, രാജസ്ഥാനില്‍ 44, ആന്ധ്രാപ്രദേശില്‍ 42, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 39, തെലങ്കാനയില്‍ 37, ഒഡീഷയില്‍ 36, , മഹാരാഷ്ട്രയില്‍ 23, ഹരിയാനയില്‍ 19, അസമില്‍ 10 എന്നിങ്ങനെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഐഎംഎ അറിയിച്ചു.