കൊവിഡ്: കൂടുതല്‍ ഇളവുകളോടെ ഒമാന്‍ സാധാരണ നിലയിലേക്ക്

മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ് കോര്‍ട്ടുകള്‍, എക്സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ ഗാര്‍ട്ടന്‍, നഴ്സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കി.

Update: 2020-12-02 10:07 GMT

മസ്‌കത്ത്: കൊവിഡ് ഭീഷണി ഒതുങ്ങിയതോടെ ഒമാന്‍ സാധാരണ നിലയിലേക്ക്. ഡിസംബര്‍ ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ബീച്ചുകളും പാര്‍ക്കുകളും പൊതുസ്ഥലങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനും തീരുമാനിച്ചു.


പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതു പ്രകാരം മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ് കോര്‍ട്ടുകള്‍, എക്സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ ഗാര്‍ട്ടന്‍, നഴ്സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കി. മ്യൂസിയങ്ങളും കോട്ടകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിംഗ് മാളുകളില്‍ പ്രവേശനം അനുവദിച്ചു. മാളുകളിലെ വിനോദ സ്ഥലങ്ങള്‍, ക്യാമ്പിംഗ് സാധനങ്ങള്‍ വാടകക്ക് നല്‍കുന്ന കടകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്.




Tags:    

Similar News