കൊവിഡ് രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം: ഉപരാഷ്ട്രപതി

Update: 2020-07-26 12:25 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളെ അപമാനിക്കുന്നതിലും വൈറസ് ബാധ മൂലം മരണമടഞ്ഞവര്‍ക്ക് അന്തസ്സോടെയുള്ള അന്തിമോപചാര ചടങ്ങുകള്‍ നിഷേധിക്കുന്നതിലും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തി. ഇത്തരം നടപടികള്‍ തികച്ചും അനാവശ്യമാണെന്നും പ്രാദേശിക ജനതയും സമൂഹവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണം. ആരും പൂര്‍ണമായി സുരക്ഷിതരല്ല. വൈറസ് ആരെ വേണമെങ്കിലും ബാധിക്കാം.

    രോഗം പകരുമെന്ന ഭീതിയില്‍ കൊറോണ രോഗികളോട് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മോശമായി പെരുമാറുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിന് സ്ഥലം നിഷേധിക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം നടപടികള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളോടൊപ്പം ചേരുക എന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നടപടി. നിരക്ഷരത, അന്ധവിശ്വാസം, വ്യാജവാര്‍ത്തകള്‍, ഊഹാപോഹങ്ങള്‍ എന്നിവയാണ് ജനങ്ങളില്‍ തെറ്റായ വിശ്വാസങ്ങള്‍ ഉടലെടുക്കാന്‍ കാരണം. കൊറോണ വൈറസിനെ പറ്റിയും വ്യാപന രീതിയെപ്പറ്റിയും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് പ്രത്യേക പ്രചാരണപരിപാടികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ആരോഗ്യവകുപ്പിനോടും മാധ്യമങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഗില്‍ വിജയ ദിനത്തില്‍ ജവാന്‍മാര്‍ക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 

Covid patients should be treated sympathetically: Vice President

Tags:    

Similar News