കൊവിഡ് : രണ്ടു മണിക്കൂര്‍ കൊണ്ട് ഫലം അറിയുന്ന കിറ്റുമായി റിലയന്‍സ്
കൊറോണ വൈറസിന്റെ ഇ- ജീന്‍, ആര്‍- ജീന്‍, ആര്‍ഡിആര്‍പി, എന്നിവ തിരിച്ചറിയാന്‍ ഈ കിറ്റ് സഹായിക്കും
ന്യൂഡല്‍ഹി: രണ്ട് മണിക്കൂറില്‍ രോഗം നിര്‍ണ്ണയിക്കാവുന്ന ആര്‍ടിപിസിആര്‍കിറ്റ് വികസിപ്പിച്ചതായി റിലയന്‍സ് ലൈഫ് സയന്‍സസ്. നിലവില്‍ ആര്‍ടിപിസി ടെസ്റ്റ് നടത്തി ഫലം അറിയുന്നതിന് ഒരു ദിവസം കാത്തിരിക്കണം. ആര്‍ ഗ്രീന്‍ കിറ്റ് എന്നാണ് റിലയന്‍സ് ലൈഫ് സയന്‍സസിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കിറ്റിന് നല്‍കിയിട്ടുള്ള പേര്. കിറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഇ- ജീന്‍, ആര്‍- ജീന്‍, ആര്‍ഡിആര്‍പി, എന്നിവ തിരിച്ചറിയാന്‍ ഈ കിറ്റ് സഹായിക്കും. കൊവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ന്യൂക്ലിഡ് തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് ഈ കിറ്റിലൂടെ നടത്തുന്നത്.
2020ന്റെ അവസാനത്തോടെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുമെന്ന് റിലയന്‍സ് ലൈഫ് സയന്‍സസ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.