കൊവിഡ്; കോഴിക്കോട് വാഹനങ്ങളില്‍ ഉള്‍പ്പടെ നിയന്ത്രണം, ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

Update: 2021-04-09 17:39 GMT
കൊവിഡ്; കോഴിക്കോട് വാഹനങ്ങളില്‍ ഉള്‍പ്പടെ നിയന്ത്രണം, ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കലക്ടര്‍ നിരോധിച്ചു. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ അനുവദിക്കില്ല. പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചിട്ട സ്ഥലത്ത് 100 പേര്‍ക്കും മാത്രമെ പങ്കെടുക്കാന്‍ അനുമതി നല്‍കുകയുള്ളു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News