ബ്രിട്ടനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഇന്നലെ മാത്രം 12,872 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ആരോഗ്യ സാമൂഹ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 7,143 ആയിരുന്നു. അതിന്റെ ഏകദേശം പകുതിയോടടുത്താണ് കഴിഞ്ഞ ദിവസത്തെ എണ്ണം.
എന്നാല്‍ ഈ വര്‍ധന സാങ്കേതികമായ പ്രശ്‌നം കൊണ്ടാണെന്നും ഡാഷ്‌ബോര്‍ഡിലെ തകരാറു മൂലമാണെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 1നും ഇടയിലുള്ള കൊവി്ഡ കേസുകള്‍ കൂടെ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ എണ്ണമെന്നും വരും ദിവസങ്ങളിലും ഇതാവര്‍ത്തിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
രാജ്യത്ത് ഇതുവരെ 4,80,017 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗബാധയും അതുമായി ബന്ധപ്പെട്ടുണ്ടായ സങ്കീര്‍ണതകളും നിമിത്തം 49 പേര്‍ മരിച്ചു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.