ജമ്മു കശ്മീരില്‍ കൊവിഡ് വ്യാപിക്കുന്നു; ഇന്ന് മാത്രം 163 കേസുകള്‍, ആകെ രോഗികള്‍ 5,041
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 163 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 5,041ആയി.
''163 പേര്‍ക്ക് പുതുതായി ജമ്മു കശ്മീരില്‍ കൊവിഡ് ബാധയുണ്ടായി. 4 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,041 ആയി. ആകെ 59 പേര്‍ മരിക്കുകയും ചെയ്തു''- ജമ്മു കശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ മാത്രം 11,929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 3,20,922 പേര്‍ക്ക് രോഗബാധയുണ്ടായി.