കൊവിഡ്; യുഎഇയില്‍ ഇന്ന് ഒന്നര മാസത്തിനു ശേഷമുള്ള ഉയര്‍ന്ന നിരക്ക്

Update: 2021-05-27 13:20 GMT

ദുബൈ: യുഎഇയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് 2,167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ചികിത്സയിലായിരുന്ന 2,137 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,25,957 പേരെ പരിശോധിച്ചതില്‍ നിന്നാണ് 2,167 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,63,215 പേര്‍ക്ക് ഇവരില്‍ 1,664 പേര്‍ മരണപ്പെട്ടു.

Tags:    

Similar News