കൊവിഡ്: ഒമാനില്‍ മൂന്നു പേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

Update: 2021-02-26 12:27 GMT
മസ്‌കത്ത്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ക്ക് ഒമാനില്‍ ജയില്‍ശിക്ഷയും പിഴയും. സ്വദേശികളായ മൂന്നു പേരെ മൂന്നു മാസം ജയില്‍ ശിക്ഷക്കും 1000 റിയാല്‍ പിഴ ഒടുക്കാനുമാണ് നോര്‍ത്ത് അല്‍ബാത്തിന, ദോഫാര്‍ പ്രാഥമിക കോടതികള്‍ ശിക്ഷിച്ചത്. ക്വാറന്റൈന്‍ പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതുമാണ് ഇവരുടെ കുറ്റങ്ങള്‍.


കൊവിഡ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒത്തു ചേരലുകളെല്ലാം ഒമാനില്‍ നിരോധിച്ചിട്ടുണ്ട്. ഒമാനില്‍ 288 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു രോഗികള്‍ ഇന്നലെ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1562 ആയി.




Tags:    

Similar News