തൃശൂര്‍: ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 18 പേരും വീട്ടു നിരീക്ഷണത്തിലുള്ള 153 പേരും ചേര്‍ന്ന് 187 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 51 പേര് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,878 ആണ്. 6,63,610 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
1,478 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 621 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 792 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 65 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 43,66,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 02.30% ആണ്.
ജില്ലയില്‍ ഇതുവരെ 50,46,104 ഡോസ് കൊവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 25,67,320 പേര് ഒരു ഡോസ് വാക്സിനും, 23,52,349 പേര് രണ്ട് ഡോസ് വാക്സിനും, 1,26,435 പേര് കരുതല്‍ ഡോസ് വാക്സിനും സ്വീകരിച്ചു.