കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ജ്ജറി, ശ്വാസകോശ വിഭാഗം മേധാവികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാര്‍ഡുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.മെഡിക്കല്‍ കോളെജ് കാംപസിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.