പെരിന്തല്‍മണ്ണ: നഗരസഭയിലെ ആദ്യ ഘട്ട കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ സെന്റര്‍ സജ്ജമായി. പി.ടി.എം. ഗവ. കോളജിലെ വനിതാ ഹോസ്റ്റലിലാണ് ഇതിനായുള്ള ആദ്യഘട്ട സജ്ജീകണം പൂര്‍ത്തീകരിച്ചത്. 64 പേര്‍ക്കുള്ള കട്ടില്, കിടക്ക, ബെഡ് ഷീറ്റ്, തലയണ, ബക്കറ്റ്, കപ്പ് , തോര്‍ത്ത്, സോപ്പ് എന്നിങ്ങനെയുള്ള സമ്പൂര്‍ണ്ണ പശ്ചാത്തല സൗകര്യങ്ങള്‍, നേഴ്സിംഗ് സ്റ്റേഷന്, ഡോക്ടര്‍മാരുടെ റൂം, പാരാമെഡിക്കല്‍ ഡസ്ക്ക്, വളണ്ടിയര്‍ സ്റ്റേഷന്, ശുചീകരണ വിഭാഗം സ്റ്റാഫിന്റെ മുറി എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളാണ് ഇവിടെ പൂര്‍ത്തിയായത്.
തുടര്‍ന്ന് കോളേജിന്റെ ക്ലാസ് മുറികളിലായി 86 പേര്‍ക്കുള്ള സൗകര്യങ്ങളും ഐഎസ്എസ് സ്കൂളില്‍ 175 എണ്ണവും ഈ മാസം 25 ഓടെ രണ്ടാം ഘട്ടമായി തയ്യാറാക്കും. ബാക്കിയുള്ളവ ആവശ്യാനുസരണം മൂന്നാം ഘട്ടമായും സജ്ജമാക്കും.