20 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; കുറ്റ്യാടി താലൂക്ക് ആശുപത്രി അടച്ചു

Update: 2020-10-10 10:51 GMT

കുറ്റ്യാടി : സംസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു . രോഗവ്യാപനം അതിരൂക്ഷമായ കുറ്റ്യാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരിൽ നിന്നാണ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം.അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു.

Tags:    

Similar News